ആളൂർ പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ചു

ആളൂർ: ആളൂർ പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എൻ. അനൂപ് സന്ദേശം നൽകി. യോഗത്തിൽ ഹരിതകർമസേനാംഗങ്ങൾ അനുമോദനം നൽകി.