ഗാന്ധി തിരസ്കാരം ഇന്ത്യയെ ഛിദ്രമാക്കും, ഡോ. അജിതന് മേനോത്ത്
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധിയെ തിരസ്കരിക്കാനുള്ള ഏതു ശ്രമവും ഇന്ത്യയെ ഛിദ്രമാക്കുമെന്ന് ഗാന്ധി ദര്ശന് വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതന് മേനോത്ത് അഭിപ്രായപ്പെട്ടു. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യഗ്രഹത്തില്‍ നിന്നും അഹിംസയില്‍ നിന്നുമുള്ള പിന്മാറ്റമാണ് മണിപ്പൂരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
നിയോജകമണ്ഡലം ചെയര്മാന് യു. ചന്ദ്രശേഖരന് അധ്യക്ഷനായി. ജില്ല പ്രസിഡന്റ് പ്രഫ. വി.എ. വര്‍ഗീസ്, സി.എസ്. അബ്ദുള്‍ ഹക്ക്, പ്രഫ. യു.എസ്. മോഹനന്, പി.കെ. ജിനന്, എ.സി. സുരേഷ്, ടി.എസ്. പവിത്രന്, പി.കെ. ശിവന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: യു. ചന്ദ്രശേഖരന് (പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), ടി.എസ്. പവിത്രന് (ട്രഷറര്‍).