വിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതി അറസ്റ്റില്‍
രഞ്ചിഷ്.
കാട്ടൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ബലാത്സംഘ കേസിലെ പ്രതി അറസ്റ്റില്‍. കാക്കത്തുരുത്തി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49 ) നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കി സൗഹൃദം നടിച്ച് അതിജീവിതയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല സ്ഥലത്ത് വെച്ചും പല തവണകളായി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിക്ക് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ മറ്റു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രതി മുന്‍പ് പ്രൈവറ്റ് ബസില്‍ കണ്ടക്ടര്‍ ജോലി ആയിരുന്നു. അന്വേഷണ സംഘത്തില്‍ എസ്ഐ ബാബു ജോര്‍ജ്, എഎസ്ഐ മിനി, എസ്സിപിഒ സി.ജി. ധനേഷ്, ബിന്നല്‍, ഫെബിന് എന്നിവരും ഉണ്ടായിരുന്നു.

വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ജയിലില്‍ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് ; പ്രതി അറസ്റ്റില്‍