സിഎ ഫൈനല്‍ പരീക്ഷയില്‍ വിജയം; കാറളം സ്വദേശി കാതറിന് ബിന്നിയെ അനുമോദിച്ചു
കാറളം: സിഎ ഫൈനല്‍ പരീക്ഷയില്‍ വിജയം നേടിയ കാറളം സ്വദേശി കാതറിന് ബിന്നിയെ കാറളം ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉപഹാരം നല്കി. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന് കക്കേരി,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.ബി. ഷമീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, വി.എ. ലോനപ്പന്, ബെനഡിക്ട് ബിന്നി എന്നിവര്‍ പങ്കെടുത്തു.