വിസ്ഡം ക്ലബ്ബിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: വിസ്ഡം ആര്ട്ട്സ് ആന്ഡ് സ്പോര്ട്ട്സ് ക്ലബ്ബിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്വ്വഹിച്ചു. പ്രസിഡന്റ് വേണു തോട്ടുങ്ങല് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സണ് മേരിക്കുട്ടി ജോയ്, ക്രൈസ്റ്റ് കോളജ് മാനേജര് ഫാ. ജോയ് പീണിക്കപ്പറമ്പില്, സര്ക്കിള് ഇന്സ്പെക്ടര് അനീഷ് കരീം, വാര്ഡ് കൗണ്സിലര്മാരായ ബിജു പോള് അക്കരക്കാരന്, ഷെല്ലി വിന്സെന്റ്, രക്ഷാധികാരികളായ അലി സാബ്രി, വിക്ടറി തൊഴുത്തുംപറമ്പില്, മീനാക്ഷി ജോഷി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ടി.വൈ. ഫാസില്, ഫിന്റോ പോള്സണ് എന്നിവര് സംസാരിച്ചു. രജതജൂബിലിയോടനുബന്ധിച്ച് ഫ്ളഡ് ലൈറ്റ് വോളിബോള് ടൂര്ണ്ണമെന്റ് ഇരിങ്ങാലക്കുട ആസാദ് റോഡിലുള്ള കൊട്ടിലിങ്ങപ്പാടം മൈതാനിയില് നടന്നു.