ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് കഴിക്കരുതേ… കാട്ടൂര്‍ പോംപെ വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തി
കാട്ടൂര്‍: കാട്ടൂര്‍ പോംപെ വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയേഴ്സ് നടത്തിയ സൗഖ്യം സദാ പ്രൊജക്ടിന്റെ പ്രചരണാര്‍ത്ഥം കാട്ടൂര്‍ പ്രദേശത്തെ നൂറ് വീടുകള്ക്കയറി ബോധവല്‍ക്കരണം നിര്‍ദ്ദേശം നല്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നിങ്ങള്‍ മരുന്ന് വാങ്ങി കഴിക്കരുത്. ഇത്തരം അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തേയും കുടുംബ ജീവിതത്തേയും സാരമായി ബാധിക്കുമെന്നും വളണ്ടിയേഴ്സ് കൂട്ടിച്ചേര്‍ത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കമല്‍ജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡ്രക്സ് ഇന്‍സ്പെക്ടര്‍ റെനിത റോബര്‍ട്ട്, എ.ജെ. ഷാജു എന്നിവര്‍ സംസാരിച്ചു.
മാതൃകാപരമായ ഈ സന്ദേശം പൊതു സമൂഹത്തിന് മുതല്‍ കൂട്ടായെന്ന് പ്രോഗ്രാം ഓഫീസര്‍ വി.ബി. വിനിത പറഞ്ഞു. അധ്യാപകരായ കെ.എസ്. രശ്മി, പി.ജെ. ജൂലി, വളണ്ടറിയന്മാരായ ഇസ, മുഹമ്മദ് ഹാഷിം എന്നിവര്‍ നേതൃത്വം നല്കി.