മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ കൊടികയറ്റം വികാരി ഫാ. സിന്റോ മാടവന നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാളിന്റെ കൊടികയറ്റം വികാരി ഫാ. സിന്റോ മാടവന നിര്‍വഹിച്ചു. അമ്പു തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, ദിവ്യബലി, കൂട് തുറക്കല്‍, പ്രതിഷ്ഠാരൂപം ഇറക്കല്‍ എന്നിവ ഉണ്ടാകും. ഫാ. പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 8.30ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 9.30ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ 27ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സന്ദേശം നല്‍കും. വൈകീട്ട് 4.45ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് മികച്ച കലാകാരന്മാര് അണിനിരക്കുന്ന ബാന്‍ഡ് വാദ്യം. പരേതരുടെ അനുസ്മരണദിനമായ 28ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്, രാത്രി ഏഴിന് കൊല്ലം ആവ്ഷ്കാരയുടെ നാടകം സൈക്കിള്‍ എന്നിവ ഉണ്ടായിരിക്കും.
മെയ് നാലിന് എട്ടാമിടദിനത്തില്‍ രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, ദിവ്യബലി എന്നിവക്ക് ഫാ. ലിജോ കോങ്കോത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിന്റോ മാടവന, കൈക്കാരന്മാരായ ജോണ്‍ ജെറാള്‍ഡ് വി. പറമ്പി, പോള്‍ തേറുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജിജോയ് പി. ഫ്രാന്‍സിസ്, ജോയിന്റ് കണ്‍വീനര്‍ ആന്റോ കെ. ഡേവിസ്, സെക്രട്ടറി വില്‍സണ്‍ കൊറോത്തുപറമ്പില്‍, കണ്‍വീനര്‍മാരായ നെല്‍സണ്‍ പള്ളിപ്പുറം, ആന്റോ ചിറ്റിലപ്പിള്ളി, വിപിന്‍ വില്‍സണ്‍, പി.ഒ. റാഫി, എബിന് ജോസഫ്, ആന്റണി പൂവത്തിങ്കല്‍, സിന്‍ജോ ജോര്‍ജ്, പവല്‍ ജോസ്, വിപിന്‍ ഡേവിസ്, ബെന്നി ചിറ്റിലപ്പിള്ളി, ജോര്‍ജ് കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.