മീന്‍ പിടിക്കുന്നതിനിടയില്‍ കാല് വഴുതി തോട്ടില്‍ വീണ് യുവാവ് മരിച്ചു

ടെറിന്‍.
കോണത്തുകുന്ന്: മീന്‍ പിടിക്കുന്നതിനിടയില്‍ കാല് വഴുതി തോട്ടില്‍ വീണ് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം മുതല്‍ വീട്ടില്‍ നിന്നും യുവാവിനെ കാണ്മാനില്ലായിരുന്നു. വള്ളിവട്ടം ചിരട്ടക്കുന്ന് ചേലക്കാട്ട്പറമ്പില് പരേതനായ ജോസഫ് മകന് ടെറിന്‍ (34) നാണ് മരിച്ചത്. പൈങ്ങോട് പനിക്കല്ചിറയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകീട്ടാണ് ചിറയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: ഓമന. സഹോദരി: മെറീന.