ഇരിങ്ങാലക്കുട: എടതിരിഞ്ഞി കാട്ടൂര്‍ റോഡില്‍ ചെട്ടിയാല്‍ മുതല്‍ തേക്കുമൂല ജംഗ്ഷന് വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ പൊതുമരാമത്ത് വകുപ്പ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നുമുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെ വാഹനഗതാഗതം ഭാഗികമായി തടസപ്പെടും.