ഇരിങ്ങാലക്കുട സിറ്റിസെന്‍ സൊസൈറ്റിയില്‍ ഓണ വിപണി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സിറ്റിസെന്‍ സൊസൈറ്റിയിലെ ഓണ വിപണിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിറ്റിസെന്‍ സൊസൈറ്റിയില്‍ ഓണ വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. കെ.പി. ജോര്‍ജ് സ്വാഗതവും സെക്രട്ടറി ഷിജി റോമി നന്ദിയും പറഞ്ഞു. സര്‍വ്വശ്രീ ജയന് അരിമ്പ്ര, വര്‍ഗീസ് അക്കരക്കാരന്‍, എം. അനില്‍കുമാര്‍, എന്‍.സി. അജയന്, യു. ഹരിഹരന് എന്നിവര്‍ പ്രസംഗിച്ചു.