കാറളം പഞ്ചായത്തില്‍ വനിതകള്‍ക്ക് ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു

കാറളം പഞ്ചായത്തില്‍ വനിതകള്‍ക്കായി നിര്‍മ്മിച്ച ഓപ്പണ്‍ ജിം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കാറളം പഞ്ചായത്തില്‍ വനിതകള്‍ക്കുള്ള ഓപ്പണ്‍ ജിം എന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജഗജി കായംപുറത്ത്, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ മോഹനന് വലിയാട്ടില്‍, വികസന കാര്യ ചെയര്മാന് അമ്പിളി റെനില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് ബീന സുബ്രമണ്യന്‍, മെമ്പര്‍മാരായ ലൈജു ആന്റണി, സീമ പ്രേംരാജ് എന്നിവര്‍ സംസാരിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ വൃന്ദ അജിത്കുമാര്‍ നന്ദി പറഞ്ഞു.