രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പ്രകടനം നടത്തി

രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ നിന്ന് പോസ്റ്റ് ഓഫീസ് സെന്ററിലേക്ക് നടത്തിയ പ്രകടനം.
എടതിരിഞ്ഞി: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ നിന്ന് പോസ്റ്റ് ഓഫീസ് സെന്ററിലേക്ക് പ്രകടനം നടത്തി. പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം ഭാരവാഹികളായ ഒ.എന്‍. ഹരിദാസ്, എന്‍.ബി. ഷഫീഖ്, കെ.ആര്. ഔസേപ്പ്, എം.സി. നീലാംബരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ ഒ.എസ്. ലക്ഷ്മണന്, ശശി വാഴൂര്‍, റാഫേല്‍, സുബ്രഹ്മണ്യന്, വി.കെ. ബാലന്, എം.ബി. ഉണ്ണികൃഷ്ണന്, ഗോപി മാഷ്, സി.കെ. ജമാല്‍, ബാബു അറക്കല്‍, ജോസ്, പി.എസ്. ജയരാജ്, ടി.എസ്. സുരേന്ദ്രന്, ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.