ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള സംസ്കാര സാഹിതി ബോക്സിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വികസനത്തിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള സംസ്കാര സാഹിതി ബോക്സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വൈസ് പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ നിര്‍വഹിച്ചു.
സംസ്കാര സാഹിതി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ സാവിത്രി ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം, ട്രഷറര്‍ എ.സി. സുരേഷ്, ഫ്രാന്‍സീസ് പുല്ലോക്കാരന്‍, ജോസഫ് പള്ളിപ്പാട്ട്, ടി.ജി. പ്രസന്നന്, സുലഭ വിനോദ് എന്നിവര്‍ സംസാരിച്ചു. മികച്ച 10 നിര്‍ദേശങ്ങള്‍ എഴുതുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. അതേ ചടങ്ങില്‍ വച്ച് ജനങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങളെ സംബന്ധിച്ച് ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികള്‍ അവരുടെ ആശങ്ങള്‍ പങ്കുവെക്കും.

റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി