കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാട്ടൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് ബിജു അമ്പഴകാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന നോര്‍ക്ക കെയര്‍ ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിവന്ന എല്ലാ പ്രവാസികളെയും ഉള്പ്പെടുത്തണമെന്നതുള്പ്പടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരിച്ചുവന്ന പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കാട്ടൂര്‍ വില്ലജ് ഓഫീസിനു മുന്‍വശം പ്രതിഷേധ സമരം നടത്തി.
പ്രതിഷേധ സമരം കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബദറുദ്ധീന്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഹുല്‍ പണിക്കവീട്ടില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജലഷ്മി കുറുമാത്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി. വിത്സണ്, സലിം, ജലീല്‍, അഷറഫ് എന്നിവര്‍ സംസാരിച്ചു.

പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്