കോവിഡ് ചട്ടലംഘനം: കേസെടുത്തു
കോവിഡ് നിര്‍ദേശം ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ പേരെ ഒരേ സമയം അകത്തു കയറ്റിയതിനു രണ്ടു വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാട്ടൂര്‍ റോഡില്‍ പുതുതായി തുടങ്ങിയ 200 രൂപയുടെ മഹാമേള എന്ന സ്ഥാപനത്തിനെതിരെയും ടൗണ്‍ഹാള്‍ റോഡിലെ സൂപ്പര്മാര്ക്കറ്റിനുമെതിരെയാണു കേസ്. എസ്ഐ പി.ജി. അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷമാണു കേസെടുത്തത്.