വികസന പ്രവര്‍ത്തികള്‍ക്കു ഒരു കോടിയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1,37,90,000 രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കു ഭരണാനുമതി ലഭിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കൂത്തുമാക്കല്‍ പട്ടാണിക്കടവ് റോഡ് നിര്‍മാണത്തിനു 41,20,000 രൂപയുടെയും കാറളം ഗ്രാമപഞ്ചായത്തിലെ 53-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മാണത്തിനു 20 ലക്ഷം രൂപയുടെയും കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനു 50 ലക്ഷം രൂപയുടെയും കാറളം ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് അംബേദ്കര്‍ കോളനി ലിങ്ക് റോഡ് നിര്‍മാണത്തിനു 11,70,000 രൂപയുടെയും പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനു 15 ലക്ഷം രൂപയുടെയും ഭരണാനുമതിയാണു ലഭിച്ചിട്ടുള്ളത്.
ഇതില്‍ കൂത്തുമാക്കല്‍ പട്ടാണിക്കടവ് റോഡ്, കാറളം 53-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മാണം, കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റ് നിര്‍മാണം, കാറളം കൂനമ്മാവ് അംബേദ്കര്‍ കോളനി ലിങ്ക് റോഡ് നിര്‍മാണം എന്നിവയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി എല്‍എസ്ജിഡി എക്സിക്യുട്ടീവ് എന്‍ജിനീയറെയും പടിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായി കോസ്റ്റ്ഫോര്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പണികള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു