വാട്ടർ ടാങ്ക് പുതുക്കിപ്പണിയാൻ 30 ലക്ഷം അനുവദിച്ചു
ആളൂർ ഗ്രാമപഞ്ചായത്തിലെ കല്ലേറ്റുംകര പള്ളിവളപ്പിലെ ജല അഥോറിറ്റിയുടെ വാട്ടർ ടാങ്ക് 50,000 ലിറ്റർ ഉൾക്കൊള്ളുന്ന തരത്തിൽ പുതുക്കിപ്പണിയുന്നതിനായി പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 30 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി. ആളൂർ ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നു അഞ്ചു വാർഡുകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കാണു പണിയുന്നത്. ഇരിങ്ങാലക്കുട പിഎച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർക്കാണു നിർവഹണ ചുമതല. നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കുന്നതിനുവേണ്ട നിർദേശം നല്‍കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു