ദീപിക നേര്‍വായന പദ്ധതി
ദീപിക നേര്‍വായന പദ്ധതി കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. തോംസണ്‍ ചിക്കന്‍ സെന്റര്‍ ഉടമ വര്‍ഗീസ് പുതുക്കാടനു ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ദീപിക ദിനപത്രം കൈമാറി കൊണ്ടാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കത്തീഡ്രല്‍ ഡിഎഫ്സി പ്രസിഡന്റ് ജോസ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് പിന്റോ മുഖ്യാതിഥിയായിരുന്നു. സര്‍ക്കുലേഷന്‍ മാനേജര്‍ ജോസഫ് തെക്കൂടന്‍, ഡിഎഫ്സി കത്തീഡ്രല്‍ ഇടവക സെക്രട്ടറി ക്ലീറ്റസ് കോലോത്ത്, വൈസ് പ്രസിഡന്റ് സജി തോട്ടാന്‍, ജോയിന്റ് സെക്രട്ടറി ബാബു പുത്തനങ്ങാടി, ട്രഷറര്‍ ഫ്രാന്‍സിസ് ചെതലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ദീപിക ലഭ്യമാക്കുന്ന പദ്ധതിയാണു ദീപിക നേര്‍വായന പദ്ധതി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ഡിഎഫ്സിയാണു പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി