ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ മൂന്നാം വാര്‍ഷികം നടത്തി
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ മൂന്നാം വാര്‍ഷികാഘോഷം നടത്തി. ചടങ്ങ് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റര്‍ പ്രസിഡന്റ് എ.ബി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷം കാന്‍സര്‍ സമര്‍പ്പണദിനം, രക്തദാനം, ആല്‍ഫ ഹരിതശ്രീ സാമ്പാര്‍ ചലഞ്ച് സമ്മാനദാനം, മെമ്പര്‍ഷിപ്പ് കാമ്പയിന് എന്നീ പരിപാടികള്‍ നടന്നു. അമല കാന്‍സര്‍ സെന്ററിലേക്കുള്ള കേശദാനം അംന അന്‍വറിന്റെ മുടി മുറിച്ചു നല്കി എംഎല്‍എ നിര്‍വഹിച്ചു. ലിങ്ക് സെന്റര്‍ പ്രസിഡന്റ് എ.ബി. സക്കീര്‍ ഹുസൈന് മെമ്പര്‍ഷിപ്പ് കാര്‍ഡ് ഏറ്റുവാങ്ങി. പെന്‍സില്‍ മൈക്രോ ആര്‍ട്ടില്‍ ഏഷ്യന്‍ ബുക്ക് ഓഫ് അവാര്‍ഡ് കരസ്ഥമാക്കിയ വെള്ളാങ്കല്ലൂര്‍ സ്വദേശി ആല്വിന് വിന്സെന്റിനു ഉപഹാരം നല്കി ആദരിച്ചു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയത്ു. ഷഫീര്‍ കാരുമാത്ര, എം.എ. അലി, തോംസണ്‍ ഇരിങ്ങാലക്കുട, ഷഹീന് കെ. മൊയ്തീന്, രജിത ആന്റണി, പി.കെ.എം. അഷ്റഫ്, അബ്ദുള്‍ ഷക്കൂര്‍, മെഹര്ബാന് ഷിഹാബ്, എം.എ. അന്‍വര്‍, എ.എ. യൂനസ് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പാര്‍ലിമെന്റ് സമ്മേളനം നടന്നു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്തില്‍ വികസന സദസ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു