വാട്ടർ ടാങ്ക് പുതുക്കിപ്പണിയാൻ 30 ലക്ഷം അനുവദിച്ചു
ആളൂർ ഗ്രാമപഞ്ചായത്തിലെ കല്ലേറ്റുംകര പള്ളിവളപ്പിലെ ജല അഥോറിറ്റിയുടെ വാട്ടർ ടാങ്ക് 50,000 ലിറ്റർ ഉൾക്കൊള്ളുന്ന തരത്തിൽ പുതുക്കിപ്പണിയുന്നതിനായി പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 30 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി. ആളൂർ ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നു അഞ്ചു വാർഡുകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കാണു പണിയുന്നത്. ഇരിങ്ങാലക്കുട പിഎച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർക്കാണു നിർവഹണ ചുമതല. നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കുന്നതിനുവേണ്ട നിർദേശം നല്‍കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട യൂണിറ്റിലെ ആധാരം എഴുത്തുകാരുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അക്ഷരോന്നതി 2.0 ലിഖിതോത്സവം സംഘടിപ്പിച്ചു
കാടുപിടിച്ചു കിടന്ന പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതി മണ്ഡപം ബിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു