കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂര്‍ സ്വദേശിക്കു കോവിഡ്
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂര്‍ സ്വദേശിക്കു കോവിഡായിരുന്നുവെന്നു പരിശോധയില്‍ സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ദിവാകരന് മകന് ഷിജു (46) ആണു മരിച്ചത്. ഏതാനും ദിവസങ്ങളായി ചുമയും കഫക്കെട്ടും അനുഭവപ്പെട്ടിരുന്ന ഷിജുവിനെ ബുധനാഴ്ച രാവിലെയാണു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വീട് പണിയുന്നതിനായി ബന്ധപ്പെട്ടു രണ്ടു വര്‍ഷം മുമ്പാണു ഷിജു ഗള്‍ഫില്‍ നിന്നു മടങ്ങിയത്. ജോലിയിലേക്കു മടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ മൂലം യാത്ര മാറ്റി വക്കുകയായിരുന്നു. ഭാര്യ: നയന. മക്കള്‍: ആദി, ആര്യ.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം