ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ
കാറളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു കൊണ്ടു ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റി കിഴുത്താണി സെന്ററിൽ പ്രതിഷേധ ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിർവഹിച്ചു. ബിജെപി കാറളം പഞ്ചായത്ത് അധ്യക്ഷൻ രതീഷ് കുറുമാത്ത് അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റും 12-ാം വാർഡ് മെമ്പറുമായ സരിത വിനോദ്, കാറളം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അജയൻ തറയിൽ, രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി നിഥിൻ, കാറളം യുവമോർച്ച പ്രസിഡന്റ് അനൂപ്, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് രാജൻ കുഴുപ്പിള്ളി എന്നിവർ നേതൃത്വം നല്കി.

കാറളം വിഎച്ച്എസ് സ്കൂളിലെ എന്എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള് കൈമാറി
പൂമംഗലം പഞ്ചായത്ത് ഹരിത കര്മ്മസേനാംഗങ്ങള്ക്ക് ട്രോളി വിതരണം ചെയ്തു
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എല്പി വിഭാഗത്തില് ഫസ്റ്റ് ഓവറോള് ചാമ്പ്യന്ഷിപ്പു നേടിയ കാറളം എഎല്പി സ്കൂള്
കാറളം പഞ്ചായത്ത് ഒന്നാം വാര്ഡില് കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കാറളം പഞ്ചായത്ത് പൂവ്വത്തുംകടവില് റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു