കോവിഡ്-കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന്. 9 വാര്‍ഡുകള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം തടയാനുള്ള ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര നടപടികള്‍ നിലവില്‍ വരുന്നത് നഗരത്തിന്റെ ഹൃദയഭാഗങ്ങളിലാണ്. വാര്‍ഡ് 16 (ഗവണ്മെന്റ് ആശുപത്രി), വാര്‍ഡ് 19 (മാര്‍ക്കറ്റ്), വാര്‍ഡ് 22 (മുനിസിപ്പല്‍ ഓഫീസ്), വാര്‍ഡ് 24 (ബസ്റ്റാന്റ്), വാര്‍ഡ് 26 (കലാനിലയം), വാര്‍ഡ് 28 (പൂച്ചക്കുളം), വാര്‍ഡ് 33 (പൊറത്തിശേരി പോസ്റ്റ്ഓഫീസ്), വാര്‍ഡ് 35 (മഹാത്മാ സ്കൂള്‍) എന്നിങ്ങനെ എട്ടു വാര്‍ഡുകളാണ് കോവിഡ് വ്യാപനം തടയാന്‍ തീവ്രനിയന്ത്രിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നഗരസഭയിലെ വാര്‍ഡ് 27 (ചേലൂക്കാവ്) കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതല്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് എട്ടു വാര്‍ഡുകളില്‍ നിലവില്‍ വരിക. ലോക് ഡൗണിന് സമാനമായ സാഹചര്യം തന്നെയാണ് പട്ടണത്തിലുണ്ടാകുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാര്‍ഡുകളിലേക്കുള്ള റോഡുകളെല്ലാം ഇന്ന് പോലീസിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ വച്ച് അടക്കും. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ പുറത്തുവരും.