മദ്യനയം തിരുത്തണം-ഇരിങ്ങാലക്കുട രൂപത മദ്യവിദുദ്ധ സമിതി
ഇരിങ്ങാലക്കുട: കൂടുതല്‍ മദ്യശാലകളും പബ്ബുകളും ആരംഭിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണമെന്നു കെസിബിസി മദ്യവിരുദ്ധ ഇരിങ്ങാലക്കുട രൂപതാ സമിതി ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കുകയും, മറുഭാഗത്ത് മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിന്റെ പൊരുത്തക്കേട് മനസിലാകുന്നില്ലെന്നും സമിതി വിലയിരുത്തി. സര്‍ക്കാരിന്റെ റവന്യൂവരുമാനം വര്‍ധിക്കുമ്പോള്‍ തന്നെ സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല. രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഇയ്യന്നം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ബാബു മൂത്തേടന് അധ്യക്ഷത വഹിച്ചു. സേവ്യര്‍ കോട്ടക്കല്‍, സാബു എടാട്ടുകാരന്, ജോണി തോമസ്, പൗലോസ് വച്ചാലുക്കല്, കെ.പി. ദേവസിക്കുട്ടി, ജോസ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം