ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട: തുടർച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചതു മൂലം നഗരസഭാ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്. ആഴ്ചകൾക്കു മുമ്പാണു നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗൺ പിൻവലിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത ലോക്ക് ഡൗണും പിന്നീട് ട്രിപ്പിൾ ഡൗണും പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമീപ പഞ്ചായത്തുകളിൽ രോഗവ്യാപനം കൂടിയപ്പോൾ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് എണ്ണം കുറയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ അവർക്ക് സാമ്പത്തിക സഹായം സർക്കാർ നൽകാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടത്തോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ആവശ്യപ്പെട്ടു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്