കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം ഡ്രോപ്സ് ഫോര്‍ ലൈഫിന്റെ ആഭിമുഖ്യത്തില്‍ കനകമല പൗരാവലിയുടെ ആതിഥേയത്വത്തില്‍ ഐഎംഎ ആലുവായുടെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് കനകമലയില്‍ സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിനെയും കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണു ക്യാമ്പ് നടന്നത്. അമ്പതിലധികം ആളുകള്‍ രക്തം ദാനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കൊടകര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പറുമായ ജോയ് നെല്ലിശേരി രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ഡ്രോപ്സ് ഫോര്‍ ലൈഫ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ചക്കേടത്ത്, കെസിവൈഎം ഇരിങ്ങാലക്കുട രൂപത ജനറല്‍ സെക്രട്ടറി എമില്‍ ഡേവിസ് എന്നിവര്‍ രക്തദാന ക്യാമ്പിനു നേതൃത്വം നല്കി.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം