തുമ്പൂര്‍ ‘നാദം’ ഓര്‍മയായി
തുമ്പൂര്‍: 40 വര്‍ഷം പഴക്കമുള്ള തുമ്പൂര്‍ ‘നാദം മൂവീസ്’ ശക്തമായ കാറ്റില്‍ നിലംപതിച്ചു. തുമ്പൂര്‍ സെന്ററിനു സമീപമുള്ള ഷീറ്റ് മേഞ്ഞ കെട്ടിടം ഭിത്തിയടക്കം പൂര്‍ണമായി തകര്‍ന്നുവീഴുകയായിരുന്നു. സിനിമ പ്രദര്‍ശനം നിര്‍ത്തിയിട്ട് ഏഴുവര്‍ഷമായി. വേളൂക്കര പഞ്ചായത്തില്‍ മറ്റു തിയേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ആദ്യകാലത്ത് നാലു ഷോകളും നല്ല രീതിയില്‍ നടന്നിരുന്നു. തുമ്പൂര്‍ അങ്ങാടിയെ ചലനാത്മകമായി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു തിയേറ്റര്‍. കളക്ഷന്‍ കുറഞ്ഞതോടെയാണു പ്രദര്‍ശനം നിര്‍ത്തിയതെന്നു 27 വര്‍ഷം ഈ തിയേറ്ററിലെ ഓപ്പറേറ്ററായിരുന്ന കാളേക്കാട്ടില് സുകുമാരന്‍ പറഞ്ഞു. സഹോദരന് ബാബുവാണ് തിയേറ്റര്‍ നടത്തിയിരുന്നത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നതു മൂലം മോശമായ അവസ്ഥയിലായിരുന്നു കെട്ടിടം. നാട്ടിലെ സംഘടനയായ അത്താണി സംഘം നടത്തിയ പരിപാടിയാണു അവസാനം നടന്നത്. ഇതിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച ചെമ്മീന്‍ സിനിമയാണു തീയേറ്ററില്‍ അവസാനം പ്രദര്‍ശിപ്പിച്ചത്.