പേപ്പട്ടി ആക്രമണം: സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍
എടതിരിഞ്ഞി: പേപ്പട്ടിയുടെ ആക്രമണത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍. രണ്ടാഴ്ച മുമ്പ് നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തി വളര്‍ത്തുമൃഗങ്ങളെയും തെരുവ് നായ്ക്കളെയും പേപ്പട്ടി കടിച്ചിരുന്നു. അന്ന് നെടുംപറമ്പില്‍ ഉണ്ണികൃഷ്ണന് എന്ന വ്യക്തിയുടെ വീട്ടിലെ വളര്‍ത്തുനായയെയും കടിച്ചിരുന്നു. ഈ വളര്‍ത്തുനായക്കു കഴിഞ്ഞ ദിവസം പേവിഷബാധ സ്ഥിരീകരിച്ചു. ആ നായ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന്റെ മുറ്റത്ത് സ്ഥിരമായി കാണാറുള്ള അനവധി നായ്ക്കളെ കടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലും പടിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പടിയൂര്‍ വെറ്റിനറി ഡോക്ടര്‍ക്കും സഹായമഭ്യര്‍ഥിച്ച് എച്ച്ഡിപി സമാജം സ്കൂള്‍ ഹെഡ്മിസ്ട്രസ് അപേക്ഷ നല്‍കിയിരുന്നെങ്കിലും നാളിതുവരെയായിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മറ്റു കാര്യങ്ങളാലും വിദ്യാലയത്തില്‍ ക്യാമ്പ് തുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വൃദ്ധരും കുട്ടികളുമുള്‍പ്പെടെ അനേകായിരം ജനങ്ങള്‍ ഇവിടെവരാന്‍ ഇടയുണ്ട്. ജനങ്ങളുടെയും നാടിന്റെയും സുരക്ഷ മാനിച്ച് നിയമപരമായി സുരക്ഷിതത്വത്തോടെ അതിഗൗരവമേറിയ ഈ പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുക്കാര് ആവശ്യപ്പെട്ടു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം