സംസ്ഥാനത്ത് (ആഗസ്റ്റ് 16ന്) 1530 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന് (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂര്‍ സ്വദേശികളായ 14 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.രോഗം സ്ഥിരീകരിച്ചവരില്‍ 09 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 08 പേര് രോഗബാധിതരായി. മിണാലൂര്‍ ക്ലസ്റ്റര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 06, പട്ടാമ്പി ക്ലസ്റ്റര്‍ 01, മങ്കര ക്ലസ്റ്റര്‍ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. രോഗം സ്ഥീരികരിച്ച 483 പേര് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 63, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 17, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്21, ജി.എച്ച് ത്യശ്ശൂര്07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 24, കില ബ്ലോക്ക് 1 ത്യശ്ശൂര് 53, കില ബ്ലോക്ക് 2 ത്യശ്ശൂര് 61, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍ 73, എം.എം. എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര് 11, ചാവ്വക്കാട് താലൂക്ക് ആശുപത്രി 6, ചാലക്കുടി താലൂക്ക് ആശുപത്രി 8, സി.എഫ്.എല്‍.ടി.സി കൊരട്ടി 35, കുന്നംകുളം താലൂക്ക് ആശുപത്രി 6, ജി.എച്ച് . ഇരിങ്ങാലക്കുട 13, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 2, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 49, ഹോം ഐസോലേഷന് 4
നിരീക്ഷണത്തില്‍ കഴിയുന്ന 10030 പേരില്‍ 9503 പേര് വീടുകളിലും 527 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 46 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 668 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 598 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. 1262 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ആകെ 56760 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 56014 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 746 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11390 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു. 1043 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലിലേക്ക് വന്നത്. ഇതുവരെ 63823 ഫോണ്‍ വിളികള്‍ ജില്ലാ കണ്ട്രോള് സെല്ലിലേക്ക് വന്നു. 66 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 386 പേരെ സ്ക്രീന്‍ ചെയ്തു.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
അമല ക്ലസ്റ്റര്‍ വെങ്കിടങ്ങ് 50 സ്ത്രീ.
അമല ക്ലസ്റ്റര്‍ വെങ്കിടങ്ങ് 54 പുരുഷന്.
അമല ക്ലസ്റ്റര്‍ അളഗപ്പനഗര്‍ 32 സ്ത്രീ.
അമല ക്ലസ്റ്റര്‍ വെങ്കിടങ്ങ് 31 സ്ത്രീ.
അമല ക്ലസ്റ്റര്‍ അടാട്ട് 37 സ്ത്രീ.
അമല ക്ലസ്റ്റര്‍ ആളൂര്‍ 19 സ്ത്രീ.
അമല ക്ലസ്റ്റര്‍ ആളൂര്‍ 69 പുരുഷന്.
അമല ക്ലസ്റ്റര്‍ മൂക്കനൂര്‍ എറണാകുളം 59 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 30 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ കോടശ്ശേരി 45 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 25 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 31 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 22 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ പരിയാരം 65 പുരുഷന്.
പട്ടാമ്പി ക്ലസ്റ്റര്‍ കടവല്ലൂര്‍ 52 സ്ത്രീ.
മിണാലൂര്‍ ക്ലസ്റ്റര്‍ മുണ്ടത്തികോട് 32 സ്ത്രീ.
മങ്കര ക്ലസ്റ്റര്‍ ഇരിഞ്ഞാലക്കുട 1 മാസം ആണ്‍കുട്ടി.
സമ്പര്‍ക്കം കൈപ്പമ്പ് 28 സ്ത്രീ.
സമ്പര്‍ക്കം മുളളൂര്‍ക്കര 10 ആണ്‍കുട്ടി.
സമ്പര്‍ക്കം മുളളൂര്‍ക്കര 14 ആണ്‍കുട്ടി.
സമ്പര്‍ക്കം മുളളൂര്‍ക്കര 32 സ്ത്രീ.
സമ്പര്‍ക്കം മുളളൂര്‍ക്കര 2 പെണ്‍കുട്ടി.
സമ്പര്‍ക്കം മുളളൂര്‍ക്കര 75 സ്ത്രീ.
സമ്പര്‍ക്കം എരുമപ്പെട്ടി 40 സ്ത്രീ.
സമ്പര്ക്കംകൈപ്പറമ്പ് 24 പുരുഷന്
സമ്പര്‍ക്കം പുത്തൂര്‍ 53 പുരുഷന്.
തമിഴ്നാട് കോലഴി 26 പുരുഷന്.
ബാംഗ്ലൂര്‍ എരുമപ്പെട്ടി 27 പുരുഷന്.
ദുബായ് ദേശമംഗലം 50 പുരുഷന്.
ഉറവിടമറിയാത്ത പെരിഞ്ഞനം സ്വദേശി 49 പുരുഷന്.