കിറ്റ് വിതരണം ചെയ്ത് അന്നം ഫൗണ്ടേഷന്
നടവരമ്പ്: നടവരമ്പില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കു സഹായം എത്തിച്ചു നല്കി അന്നം ഫൗണ്ടേഷന് മാതൃകയായി. നിത്യോപയോഗ വസ്തുക്കള്‍ അടങ്ങുന്ന കിറ്റാണു സുമനസുകളുടെ സഹായത്തോടെ നാല്പതോളം കുടുംബങ്ങള്‍ക്കു അന്നം ഫൗണ്ടേഷന് കൈമാറിയത്. അന്നം ഫൗണ്ടേഷന് ചെയര്മാന് സന്ദീപ് പോത്താനി, ജനമൈത്രി പോലീസ് അംഗങ്ങളായ രാഹുല്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കു കിറ്റുകള്‍ കൈമാറി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ നാലു വര്‍ഷത്തോളമായി അന്നം ഫൗണ്ടേഷന് കഞ്ഞി വിതരണം ദിവസം നടത്തുന്നുണ്ട്. കൂടാതെ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവിതരണം നടത്തിയിരുന്നു. സുമനസുകളുടെ സഹായത്താല്‍ ലഭിക്കുന്ന തുകകള്‍ കൊണ്ടാണു ഇത്തരത്തിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു അന്നം ഫൗണ്ടേഷന് ചെയര്മാന് സന്ദീപ് പോത്താനി പറഞ്ഞു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം