ആരോഗ്യ സംരക്ഷണ സെമിനാറും ബോധവല്‍ക്കരണ ക്ലാസും നടന്നു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ജെജെ വിംഗിന്റെ സഹകരണത്തോടെ അരുണിമ വിവ കേരള പദ്ധതിയുടെ ഭാഗമായി വാഴചാല് ട്രൈബല്‍ കോളനിയില്‍ വെച്ച് വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലൂടെ ആരോഗ്യ സംരക്ഷണ സെമിനാറും ബോധവല്‍ക്കരണ ക്ലാസും നടന്നു. ജെജെ വിംഗ് ചെയര്പേഴ്സന് ആന്‍ഡ്രിയ ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന്‍ യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. ജെസിഐ ഇരിങ്ങാലകുട പ്രസിഡന്റ് മെജോ ജോണ്സന് മുഖ്യാതിഥിയായ യോഗത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ. ഹോബി ജോളി, ഊരുമൂപത്തി ഗീത, മുന്‍ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍, ജെസിഐ വനിതാ വിംഗ് ചെയര്പേഴ്സന് നിഷീന നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ട്രൈബല്‍ നിവാസികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് ചാലക്കുടി ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. സ്മിത സാജന് നേതൃത്വം നല്കി. തുടര്‍ന്ന് വാഴചാല് കോളനിയിലെ ഊരു നിവാസികളുടെയും കുഞ്ഞുമക്കളുടെയും നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടായിരുന്നു. ട്രൈബല്‍ നിവാസികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി മരുന്നുണ്ടകള്‍ നല്കി. തുടര്‍ന്ന് ജെസിഐ അംഗങ്ങള്‍ ഊരു നിവാസികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി. മുന്‍ പ്രസിഡന്റ് മാരായ പി.ജെ. ജീസന്‍, സി.ജെ. ജെന്സന്, വൈസ് പ്രസിഡന്റുമാരായ ഹരീഷ് കോലങ്കണ്ണി, ടിനോ ജോസ്, അജോ ജോണ്‍, പോള്‍ കൊടിയില്‍, ജോസ് മൂഞ്ഞേലി, സാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.