അബ്രാഹം ജി. പാനികുളം മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു
ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ പരമോന്നത ബഹുമതിയായ സില്‍വര്‍ എലിഫന്റ്, സില്‍വര്‍ സ്റ്റാര്‍, അവാര്‍ഡ് ജേതാവും, ഏറ്റവും നല്ല അധ്യാപകനുള്ള സ്റ്റേറ്റ് അവാര്‍ഡ് ജേതാവും, സാമൂഹ്യപ്രവര്‍ത്തകനും ആയിരുന്ന കാട്ടൂര്‍ പോംപെ സെന്റ് മേരിസ് ഹൈസ്കൂളിലെ മുന്‍ അധ്യാപകന്, അബ്രഹാം ജി. പാനികുളം മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി 2008ല്‍ സ്ഥാപിതമായ പ്രസ്തുത സൊസൈറ്റിയുടെ പതിനാലാം വാര്‍ഷിക പൊതുയോഗം കാട്ടൂര്‍ സെന്‍ട്രല്‍ മഹിളാ സമാജം ഹാളില്‍ വച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കാട്ടൂര്‍ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്മെന്‍ഡ് അവാര്‍ഡ്, സ്കോളര്‍ഷിപ്പുകള്‍, നല്ലകുട്ടി അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ കമ്മീഷണര്‍, എന്‍.സി. വാസു, സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് ആന്റണി താടിക്കാരന്, ജോണ്‍ ജെ. പാനികുളം, ജോര്‍ജ് ജെ. പാനികുളം എന്നിവര്‍ അബ്രഹാം മാസ്റ്ററെ അനുസ്മരിച്ച് സംസാരിച്ചു.