ഇരിങ്ങാലക്കുടയില്‍ ഹരിത അര്‍ബന്‍ മാര്‍ക്കറ്റ്
ഇരിങ്ങാലക്കുട: നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതിനായി കൃഷിഭവന്റെ സഹകരണത്തോടെ ഹരിത അര്‍ബന്‍ മാര്‍ക്കറ്റ് എന്ന പേരില്‍ വിപണകേന്ദ്രം ആരംഭിച്ചു. ഇരിങ്ങാലക്കുട കൃഷിഭവന് പരിസരത്ത് നടന്ന ചടങ്ങില്‍ ആദ്യവില്പന നഗരസഭ വികസനകാര്യ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറകടര്‍ എസ്. മിനി പദ്ധതി വിശദീകരിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ഇന്‍ചാര്‍ജ് എം.കെ. ഉണ്ണി സ്വാഗതവും ഹരിത അര്‍ബന്‍ മാര്‍ക്കറ്റ് സെക്രട്ടറി ഷിന്സിമോള് നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഷാന്റോ കുന്നത്തുപറമ്പില്‍, അര്‍ബന്‍ മാര്‍ക്കറ്റ് പ്രസിഡന്റ് സുജാത സുബ്രഹ്മണ്യന്, ട്രഷറര്‍ ശ്രീലത രാജന്, മിനി കാളിയങ്കര, തോംസണ്‍ ചിരിയന്‍ങ്കണ്ടത്ത്, അനിത ധനഞ്ചയന്‍, ഷമീന ഫസല്‍, രാധസത്യന്, ആര്. ഇന്ദു എന്നിവര്‍ നേതൃത്യം നല്കി.