നാദോപാസനഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാരം
ഇരിങ്ങാലക്കുട: നാദോപാസനയും സുന്ദരനാരായണ ട്രസ്റ്റ് ഗുരുവായൂരും സംയുക്തമായി നടത്തിയ അഖില ഭാരതീയ സംഗീത മത്സര വിജയികളെ പ്രഖ്യാപിച്ചു. നാദോപാസന ഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാരത്തിന് സ്വാതി രംഗനാഥന് ചെന്നൈ അര്‍ഹയായി. പതിനായിരം രൂപയും പുരസ്കാരവും സ്വാതിതിരുനാള്‍ സംഗീതോത്സവത്തില്‍ പ്രധാന കച്ചേരി അവതരിപ്പിക്കാനുള്ള അവസരവുമാണ് ലഭിക്കുക. എറണാകുളം സ്വദേശികളായ ആര്യവൃന്ദ വി. നായര്‍, ജയന്ത് രാമവര്‍മ്മ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനം ലഭിച്ച സീനിയര്‍ വിഭാഗം മത്സരാര്‍ഥിയുടെ ഗുരുനാഥനുള്ള നാദോപാസനഗുരുവായൂരപ്പന് ഗാനാഞ്ജലി സുവര്‍ണമുദ്ര കര്‍ണാടക സംഗീതജ്ഞന് ഡോ. കെ.എന്‍. രംഗനാഥശര്‍മ്മക്ക് ലഭിക്കും. ജൂണിയര്‍ വിഭാഗത്തില്‍ രാഗസുധ ബാലസുബ്രഹ്മണ്യം ചെന്നൈ, അനന്യ പാര്‍വതി, പ്രണവ് അഡിഗ ഉഡുപ്പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 20ന് നടക്കുന്ന സ്വാതിതിരുനാള്‍ സംഗീതോത്സവ വേദിയില്‍ വിജയികള്‍ക്ക് പുരസ്കാരം സമ്മാനിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം