കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി, നാളെയാണ് തിരുനാള്‍
കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ േവാലയത്തിലെ തിരുനാളിന് വികാരി ഫാ. പോള്‍ എ. അമ്പൂക്കന് കൊടിയേറ്റുന്നു
കൊറ്റനല്ലൂര്‍: ഫാത്തിമ മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. പോള്‍ എ.അമ്പൂക്കന് തിരുനാളിന്റെ കൊടിയേറ്റു നിര്‍വഹിച്ചു. അമ്പെഴുന്നള്ളിപ്പുദിനമായ ഇന്ന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ് വള വെഞ്ചരിപ്പ്, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവ നടക്കും. രാത്രി 10ന് യൂണിറ്റുകളുടെ അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിപിന്‍ കുരിശുതറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സന്ദേശം നല്‍കും. ഫാ. ആല്ബിന് കൂനമ്മാവ് സഹകാര്‍മികനായിരിക്കും. ഉച്ചതിരിഞ്ഞ് 3.30ന് ഇടവകയില്‍നിന്നുള്ള വൈദികര്‍ നയിക്കുന്ന ദിവ്യബലി. 4.30ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ലൈറ്റ് ഷോ, വര്‍ണവിസ്മയം, വാദ്യമേളങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
28ന് രാവിലെ 6.30ന് പൂര്‍വികര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 6.30ന് അങ്ങാടി അമ്പ് മണ്ണാര്മൂലയില്നിന്ന് ആരംഭിച്ച് രാത്രി 10ന് പള്ളിയില്‍ സമാപിക്കും. എട്ടാമിട തിരുനാള്‍ ദിനമായ മെയ് നാലിന് രാവിലെ ഒമ്പതിന് തിരുനാള്‍ ദിവ്യബലി, സന്ദേശം, പ്രദക്ഷിണം. ഫാ. ജോണ്‍ പോള്‍ ഒഎഫ്എം മുഖ്യകാര്‍മികത്വംവഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ബിനോയ് പൊഴോലിപറമ്പില്‍ കാര്‍മികനായിരിക്കും. ആറിന് ഇടവകദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാവിരുന്നും ഉണ്ടായിരിക്കും.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്