മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളും അതിജീവനവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളും അതിജീവനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തിയ നാച്ചുറല്‍ ഫൗണ്ടേഷന് ചെയര്‍മാനും, നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് മെമ്പറുമായ ഡോ. പി.എസ്. ഈസ ക്ക് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളും അതിജീവനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം സംഘടിപ്പിച്ചു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആരണ്യകം നാച്ചുറല്‍ ഫൗണ്ടേഷന് ചെയര്‍മാനും, നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് മെമ്പറുമായ ഡോ. പി.എസ്. ഈസ മുഖ്യപ്രഭാഷണം നടത്തി. സുവോളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ, ഡോ. ജിജി പൗലോസ് എന്നിവര്‍ സംസാരിച്ച പരിപാടിയില്‍, മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങളായ ആവാസനഷ്ടം, മാലിന്യനിയന്ത്രണത്തിലെ വീഴ്ച, ടൂറിസം എന്നീ വിഷയങ്ങളെകുറിച്ച് ഡോ. പി.എസ്. ഈസ വിദ്യാര്‍ഥികളുമായി സംവദിച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല