മഹിളാ അസോസിയേഷന് നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ മഹിളാ അസോസിയേഷന് ഷീ ലോഡ്ജിനു മുന്നില്‍ റീത്ത് വക്കുന്നു.
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുകയും, കുടുംബശ്രീ സംവിധാനത്തെ വെല്ലുവിളിക്കുകയും, സ്ത്രീകള്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ മഹിളാ അസോസിയേഷന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. പൂതംകുളം മൈതാനത്തുനിന്ന് ആരംഭിച്ച റാലി ഷീ ലോഡ്ജിനും, ടേക്ക് എ ബ്രേക്കിനും മുന്നില്‍ റീത്തുവച്ച ശേഷം നഗരസഭ ആസ്ഥാനത്തിന് മുന്നിലെത്തി. മഹിളാ റാലിക്ക് സി.എം. സാനി, ലേഖ ഷാജന്, സതിസുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്കി.
വനിതാ റാലിക്ക് ശേഷം നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ നടന്ന ധര്‍ണ്ണ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ.് കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനും മഹിളാ അസോസിയേഷന് ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡന്റുമായ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വത്സല ബാബു ധര്‍ണ്ണ സമരത്തെ അഭിവാദ്യം ചെയ്തു. നഗരസഭാ മുന്‍ കൗണ്‍സിലര്‍ അഖിലേന്ത്യ മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി അംഗവുമായ മീനാക്ഷി ജോഷി സ്വാഗതവും നഗരസഭാ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് നന്ദിയും പറഞ്ഞു.