ഭാഷക്കൊരു ഡോളര്‍ പുരസ്കാരം ഡോ. കെ.എസ്. ഇന്ദുലേഖ ഏറ്റുവാങ്ങി
ഡോ. കെ.എസ്. ഇന്ദുലേഖ.
ഇരിങ്ങാലക്കുട: മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിന് ഫൊക്കാനയും കേരളസര്‍വകലാശാലയും സംയുക്തമായി നല്കുന്ന, ഭാഷക്കൊരു ഡോളര്‍ പുരസ്കാരം(2024) അടൂര്‍ ഗോപാലകൃഷ്ണന്, ഗോപിനാഥ് മുതുകാട് എന്നിവരില്‍ നിന്നും ഡോ. കെ.എസ്. ഇന്ദുലേഖ ഏറ്റുവാങ്ങി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സുനില്‍ പി. ഇളയിടത്തിന്റെ മാര്ഗ്ഗദര്ശനത്തില് ശില്പകലയും സംസ്കാരചരിത്രവും: കേരളത്തിലെ മാതൃകകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന വിഷയത്തിലാണ് ഇന്ദുലേഖ ഗവേഷണം പൂര്‍ത്തീകരിച്ചത്. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എച്ച്എസ്എസ് അധ്യാപികയായ ഡോ. കെ.എസ്. ഇന്ദുലേഖ വാണിജ്യനികുതി റിട്ടയേഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സി. ശിവരാമന്റെയും പൂവ്വത്തുംകടവ് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ടയേഡ് മാനേജിംഗ് ഡയറക്ടര്‍ വി.ആര്. ഷീബയുടെയും മകളാണ്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്