കന്യാസ്ത്രീകളുടെ അറസ്റ്റ്; എല്‍ഡിഎഫ് പ്രതിഷേധ സദസ് നടത്തി
ഛത്തിസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ആര്‍ജെഡി സംസ്ഥാന സെക്രട്ടറി യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഛത്തിസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് നടത്തി. അയ്യങ്കാളി സ്ക്വയറില്‍ ആര്‍ജെഡി സംസ്ഥാന സെക്രട്ടറി യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.കെ. സുധീഷ്, പ്രഫ. കെ.യു. അരുണന്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ് സിപിഎം ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ജയന് അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്