ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ ഡിപ്പാർട്ട്മെന്റ് ഇന്റര്‍നാഷണല്‍ കൊമേഴ്സ് ഡേ നടത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍നാഷണല്‍ കൊമേഴ്സ് ഡേ ഫുഡ് പ്രോഡക്സ് സിഇഒ ഡോ. ഇളവരശി പി. ജയകാന്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍നാഷണല്‍ കൊമേഴ്സ് ഡേ ഫുഡ് പ്രോഡക്സ് സിഇഒ ഡോ. ഇളവരശി പി. ജയകാന്ത് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. കെ.ഓ. ഫ്രാന്‍സിസ്, ശ്രേയ സ്വാമിനാഥന്, അധ്യാപകരായ വി. സിജി പോള്‍, കെ.എസ്. ശ്രുതി, ഡോ. കെ.വി. ദിനി എന്നിവര്‍ സംസാരിച്ചു.