സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: ആര്‍ഡിഒ പി. ഷിബു

മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മാകെയറില്‍ ആരംഭിക്കുന്ന ദിനംപ്രതി 25,000 രൂപയുടെ സൗജന്യ ജനറിക് മെഡിസിന് വിതരണത്തിന്റെ പദ്ധതി സമര്‍പ്പണം ആര്‍ഡിഒ പി. ഷിബു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ആര്‍ഡിഒ പി. ഷിബു പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മാകെയറില്‍ ആരംഭിക്കുന്ന ദിനംപ്രതി 25,000 രൂപയുടെ സൗജന്യ ജനറിക് മെഡിസിന് വിതരണത്തിന്റെ പദ്ധതി സമര്‍പ്പണം ഇരിങ്ങാലക്കുട മാകെയറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ആര്‍ഡിഒ പി. ഷിബു. ഇത്തരം സഹായങ്ങള്‍ സമൂഹത്തില്‍ അര്‍ഹതയുള്ളവരിലേക്ക് എത്തിക്കാനുള്ള മണപ്പുറം ഫൗണ്ടേഷന്റെ പരിശ്രമങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ്ജ് ഡി. ദാസ് പദ്ധതി വിശദീകരണം നടത്തി. ഏകദേശം 91 ലക്ഷം രൂപ വാര്‍ഷിക ചെലവ് വരുന്ന ഈ പദ്ധതിയുടെ സേവനം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ മുഖ്യാതിഥിയായിരുന്നു.
നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്. വിജയ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, മാകെയര്‍ ബിസിനസ് ഹെഡ് ഐ. ജെറോം, ഇരിങ്ങാലക്കുട മാകെയര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഡ്മിന് ആശംസാറാണി, മാകെയര്‍ സെയില്‍സ് ഹെഡ് പി.എസ്. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു