ചെറുകിട പ്രസുകളെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം, കേരള പ്രിന്റേഴ്സ് അസോസിയേഷന്

കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ 40 ാമത് റൂബി ജൂബിലി തൃശൂര്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വൈ. വിജയന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചെറുകിട പ്രസുകളെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. സംഘടനയുടെ റൂബി ജൂബിലി തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് വൈ. വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം അധ്യക്ഷതവഹിച്ചു. ജില്ലാ നിരീക്ഷകന് എം.എസ്. വികാസ്മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ ഭാരവാഹികളായ എം.എസ്. വികാസ്, രാജീവ് ഉപ്പത്ത്, പി.സി. സിദ്ധന്, കെ.എന്‍. പ്രകാശ്, പി. ബിജു, സി.കെ. ഷിജുമോന്, ടി.എസ്. ബൈജു, ബൈജു ജോസഫ്തുടങ്ങിയവര്സംസാരിച്ചു.
അച്ചടി ഉല്‍പ്പന്നങ്ങള്‍ക്ക് 12% ജിഎസ്ടി നിരക്ക് ബാധകമാക്കുക, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അച്ചടി ജോലികള്‍ കേരളത്തിലെ പ്രസുകള്‍ക്ക് മാത്രം നല്‍കുക, അച്ചടി സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുക, കോട്ടയം വെള്ളൂരിലുള്ള കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡില്‍ പ്രിന്റിംഗിനാവശ്യമായ എല്ലാ പേപ്പറുകളും ഉല്‍പ്പാദിപ്പിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അച്ചടിവിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന പ്രക്ഷോഭരംഗത്താണെന്നും ഭാരവാഹികള്‍ അറിയിച്ചു. സണ്ണി കുണ്ടുകുളം (പ്രസിഡന്റ്), പി. ബിജു (സെക്രട്ടറി), സി.കെ. ഷിജുമോന് (ട്രഷറര്‍)
