യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; സ്റ്റേഷന് റൗഡികള്‍ അറസ്റ്റില്‍
അഖിനേഷ്, അസ്മിന്.
കാട്ടൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളും സ്റ്റേഷന് റൗഡികളുമായവര് അറസ്റ്റില്‍. എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടില്‍ അഖിനേഷ് (27), പുത്തന്‍ വീട്ടില്‍ അസ്മിന് (29) എന്നിവരാണ് അറസ്റ്റിലായത്. എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടില്‍ വിബിന് (26) എന്നയാളെ വിബിന്റെ സുഹൃത്തായ ശരവണന് അഖിനേഷുമായി മുമ്പ് തര്ക്കത്തിലേര്ട്ടപ്പോള് വിബിന് ഇടപ്പെട്ടതിലുള്ള വൈരാഗ്യത്താല്‍ എടക്കുളത്തുള്ള വിബിന്റെ വീടിന് സമീപം റോഡില്‍ വച്ച് വിബിനും സുഹൃത്ത് അക്ഷയ് എന്നയാളും സഞ്ചരിച്ച കാര്‍ പ്രതികള്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അഖിനേഷ് കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വയ്ക്കല്‍, സ്ഫോടക വസ്തു കൈവശം വയ്ക്കല്‍, മയക്കുമരുന്ന് കച്ചവടം, അടിപിടി എന്നിങ്ങനെയുള്ള ഏഴ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. അസ്മിന് പോക്സോ, അടിപിടി, മയക്കു മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള ആറ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജു, എസ്ഐ ബാബു, ജിഎസ്ഐമാരായ നൗഷാദ്, ഫ്രാന്‍സിസ്, മിനി, ജിഎസ് സിപിഒ മുഹമ്മദ് ഷൗക്കര്‍, സിജു, സിപിഒ ദീക്ഷീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്