ബാറിന് മുന്‍വശത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ യുവാവിനു നേരെ ആക്രമണം; മൂന്നു പേര് അറസ്റ്റില്‍

അഖില്‍, ആകാശ്, പ്രണവ്.
ഇരിങ്ങാലക്കുട: ബാറിന് മുന്‍വശത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ യുവാവിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര് അറസ്റ്റില്‍. പടിയൂര്‍ പത്തനങ്ങാടി സ്വദേശി അണ്ടിക്കോട്ട് വീട്ടില്‍ അഭിനവ് (21) നാണ് മര്‍ദനമേറ്റത്. പുക, അഖിലപ്പന് എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഈസ്റ്റ് കോമ്പാറ സ്വദേശി പൊറായി വീട്ടില്‍ അഖില്‍ (28), തൊമ്മാന കച്ചേരിപ്പടി സ്വദേശി പൊറ്റക്കല്‍ വീട്ടില്‍ ആകാശ് (29), നടവരമ്പ് സ്വദേശി കൂട്ടപ്ലാവില്‍ വീട്ടില്‍ പ്രണവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാക്ക് തര്‍ക്കവും ഉന്തും തളളും ഉണ്ടാകുന്നത് കണ്ട് അഭിനവ് പിടിച്ച് മാറ്റുവാന്‍ പോയതിലുളള വൈരാഗ്യത്താലാണ് പ്രതികള്‍ അഭിനവിനെ അവിടയെുണ്ടായിരുന്ന ചെട്ടിചട്ടി കൊണ്ടും പ്ലാസറ്റിക് കോണ്‍ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പരിക്കേറ്റ അഭിനവ് ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
അഖില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് അടിപിടിക്കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്., എസ്ഐമാരായ സഹദ്, മുഹമ്മദ് റാഷി, ജയകൃഷ്ണന്, ഷൈന്‍, ജിഎസ് സിപിഒമാരായ ഡാനി, സോണി, കെ.എസ്. ഉമേഷ്., മുരുകദാസ്, കെ.ജെ. ഷിന്റോ, സിപിഒ ഷാബു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.