കെപിഎസ്ടിഎ ധര്‍ണ നടത്തി
സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെ കെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ഉപജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട ഡിഇഒ ഓഫീസിന് മുമ്പില്‍ സായാഹ്ന ധര്‍ണ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ഹഖ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വേണ്ട നിയമനിര്‍മാണം നടത്തണമെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് കെപിഎസ്ടിഎ ഉപജില്ലാ കമ്മിറ്റി ഡിഇഒ ഓഫീസിന് മുന്പില് സായാഹ്ന ധര്‍ണ നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. മെല്വിന് ഡേവിസ്, ആന്റോ പി. തട്ടില്‍, എന്‍.പി. രജനി, വി. ഇന്ദുജ, കെ. പ്രവീണ്‍ കുമാര്‍, വി. ഗോകുല കൃഷ്ണന്, കെ.വി. സുശീല്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്