ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ആമിറും മരിയയും ചാമ്പ്യന്മാര്
ക്രൈസ്റ്റ് അക്വാട്ടിക്ക് കോംപ്ലക്സില്‍ നടന്ന സംസ്ഥാന റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജേതാക്കളായവര്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാട്ടിക്ക് കോംപ്ലക്സില്‍ നടന്ന സംസ്ഥാന റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ആലപ്പുഴയുടെ മരിയ റോണിയും പുരുഷ വിഭാഗത്തില്‍ ആലപ്പുഴയുടെ തന്നെ ആമിര്‍ അഫ്താബും വിജയികളായി. ആമിര്‍ പാലക്കാട് നിന്നുള്ള മുഹമ്മദ് നാഫിലിനെയും മരിയ ആലപ്പുയില്‍ നിന്നുള്ള റീവയെയും തോല്‍പ്പിച്ചാണ് വിജയികളായത്. ഈ ടൂര്‍ണമെന്റിലെ മികച്ച അക്കാദമിയായി ആലപ്പുഴ വൈഎംസിഎ അക്കാദമിയും രണ്ടാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്കാദമിയും തെരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റിന്റെ സമ്മാനദാനം സംസ്ഥാന ടേബിള്‍ തന്നെ അസോസിയേഷന് സെക്രട്ടറി മൈക്കിള്‍ മത്തായി, തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് ചേര്‍ന്ന് നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട്, കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ഡോ. കെ.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്