നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ചവിട്ടുനാടകം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് എ ഗ്രേഡ് നേടിയ എച്ച്ഡിപി സമാജം സ്കൂള്‍, എടതിരിഞ്ഞി.
ഇരിങ്ങാലക്കുട: പുഴവന്ന് കടലില്‍ ചേരുന്നതുപോലെ അറബിക്കടലിന്റെ കച്ചവടചാലിലൂടെ പോര്‍ച്ചുഗീസ് തീരത്തുനിന്ന് കാറല്സ്മാന് ചരിതം തീരദേശജനതയെ തൊട്ടു. മിത്തും ചരിത്രവും ഭാവനയുമൊന്നിച്ച കലാസൃഷ്ടിയെ ആ ജനത നെഞ്ചിലേറ്റി. ഉറച്ച ചുവടുകള്‍, ചടുലതാളം, ചവിട്ടുനാടകം ആഘോഷവും ആവേശവുമായി. രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള യുദ്ധം രാത്രിയായതിനെത്തുടര്ന്ന് അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാം എന്ന കഥയുമായാണ് എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ 10 പേര് അടങ്ങുന്ന സംഘം ചവിട്ടുനാടകത്തില്‍ ചുവടുറപ്പിച്ചത്.
അഞ്ച് ടീമുകളുമായി മത്സരിച്ച ചവിട്ടുനാടകത്തില്‍ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള യുദ്ധം കാണികളെ ത്രസിപ്പിച്ചു. ഫലമോ എ ഗ്രേഡ്. മീര, വേണി, വൈഷ്ണവി, ദില്‍ന, ജ്യോതിക ജോഷി, സൗപര്‍ണിക, ലക്ഷ്മി, തീര്‍ഥ, ദേവപ്രിയ, കൃഷ്ണ എന്നിവരങ്ങുന്ന സംഘം ചടുല താളങ്ങളുമായി വേദിയില്‍ അരങ്ങേറിയപ്പോള്‍ കാണികളില്‍നിന്നും കരഘോഷങ്ങള്‍ ഉയര്‍ന്നു. കാറല്സ്മാനായി വേണിയും ഔധര്മാനായി ടി.ജെ. മീരയും ചുവടുവച്ചപ്പോള്‍ ബാക്കിയുള്ള എട്ടുപേര്‍ മന്ത്രിമാരും ഭടന്മാരുമായി കൂടെകൂടി. രാജു നടരാജന് ആശാനും ഷാരോണുമാണ് പരിശീലകര്‍. തുടര്‍ച്ചയായി നാലുവര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.



പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു