തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
ഷാജു വാലപ്പന്
ഇരിങ്ങാലക്കുട: സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പന് ക്രീയേഷന്സിന്റെ നിഴല്‍ വ്യാപാരികള്‍, സ്വാലിഹ് എന്നീ സിനിമകള്‍ക്ക് തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ലഭിച്ചു. നിഴല്‍ വ്യാപാരികള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.
സ്വാലിഹ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിക്ക് പറവൂരാണ്. ജാതിവ്യവസ്ഥയുടെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ അകപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതകഥയാണ് നിഴല്‍ വ്യാപാരികള്‍ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്.
അവാര്‍ഡുകള്‍ നേടിയവര്‍ മികച്ച സിനിമ സ്വാലിഹ്, മികച്ച ക്യാമറാമാന് ജലീല്‍ ബാദുഷ, മികച്ച നടന് വിനോദ് കുണ്ടുകാട്, മികച്ച നടി ഡോ. അനശ്വര, മികച്ച നവാഗത നായക നടന് ഷെജിന്‍ ആലപ്പുഴ, മികച്ച സഹനടന്‍ അഡ്വ. റോയ്, മികച്ച സഹനടി നസീമ അറക്കല്‍, മികച്ച ബാലനടന് മാസ്റ്റര്‍ മിഹ്റാസ്, മികച്ച ബാലനടി ബേബി ആത്മിക. നിഴല്‍ വ്യാപാരികള്‍, സ്വാലിഹ് എന്ന രണ്ട് സിനിമകളും ജനുവരി 31ന് ആരംഭിക്കുന്ന രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തിലെ നവീകരിച്ച ആയുര്‍വേദ ഡിസ്പെന്‍സറി റോഡ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ ഗ്രാമീണ വായനശാല ഹാള്‍ നാടിന് സമര്‍പ്പിച്ചു
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
താണിശേരി എല്‍എഫ്എല്‍പി സ്കൂളിന്റെ 98-ാം മത് വാര്‍ഷികം ആഘോഷിച്ചു
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
ലോക സമാധാനത്തിനായി കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രാര്‍ഥനായജ്ഞം