കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ ജയിലിലാക്കി
കാട്ടൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശി കൂനമ്മാവ് വീട്ടില്‍ വിഷ്ണു (30) വിനെ ജയിലിലാക്കി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. ആറു മാസത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഇല്ലിക്കാട് കിഴക്കേ ഉന്നതിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ജീപ്പ് കണ്ട് ഓടിയ പ്രതിയെ 500 മീറ്ററോളം പുറകെ ഓടി സാഹസികമായി അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിഷ്ണു കാട്ടൂര്‍ പോലീസ് പരിധിയില്‍ മൂന്ന് വധശ്രമ കേസിലും മൂന്ന് അടിപിടി കേസിലും അടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, കാട്ടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. ബൈജു, ജിഎഎസ്ഐ സി.ജി. ധനേഷ്, സിപിഒ അഭിലാഷ്, ക്രൈം സ്ക്വാഡ് ജിഎഎസ്ഐ ഇ.എസ്. ജീവന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
ഐക്കരക്കുന്നില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ കൂട്ടുപ്രതികള്‍ അറസ്റ്റില്‍
ഐക്കരക്കുന്നില്‍ സംഘര്‍ഷം; ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു; പ്രതി പിടിയില്‍
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ ജിന്റോപി, സനീഷ് എന്നിവരെ ആറ് മാസക്കാലത്തേക്ക് ജയിലാക്കും..
35 കുപ്പി വിദേശമദ്യവുമായി പിടിയില്‍
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി