പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ അഭയഭവനില്‍ പ്രകാശം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് ബര്‍സാര്‍ റവ.ഡോ. എന്‍.എസ്. വിന്‍സെന്റ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ അഭയഭവനില്‍ പ്രകാശം പദ്ധതിയുടെ ഭാഗമായി അറിവകം ലൈബ്രറി ആരംഭിച്ചു. അറിവിലൂടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുമുള്ള തവനിഷിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ക്രൈസ്റ്റ് കോളജ് ബര്‍സാര്‍ റവ.ഡോ. എന്‍.എസ്. വിന്‍സെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. പിആര്പിഡി ഡയറക്ടര്‍ ടി.കെ. സിദ്ധാര്ത്ഥന് സ്വാഗതം ആശംസിച്ചു.
തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. കെ.എം. മുവിഷ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ക്രൈസ്റ്റ് കോളജ് ലൈബ്രേറിയനും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ഫാ. സിബി ഫ്രാന്‍സിസ്, തവനിഷ് കോഡിനേറ്റര്‍ നസീറ, പ്രസിഡന്റ് നിമിഷ, സെക്രട്ടറി അഭിഷേക്, അഭയഭവനെ പ്രതിനിധീകരിച്ച് സംഘടനയുടെ പ്രസിഡന്റ് ഷിബിന്‍ ജോണ്‍, സാമൂഹിക പ്രവര്‍ത്തക വിജയലക്ഷ്മി, സീനിയര്‍ എക്സിക്യൂട്ടീവ് അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു. മേരി എസ്തപ്പാന് സ്ഥാപിച്ച സംഘടനയുടെ 28 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യത്തിന്റെ ഭാഗമായി അറിവും വായനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് പ്രകാശം പദ്ധതിയിലൂടെ ആരംഭിച്ച അറിവകം ലൈബ്രറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം